test del 2

‘പരാജയപ്പെട്ട ദൗത്യം, പാഴാക്കിയത് 600 മില്യൺ ഡോളർ’; അമേരിക്കയെ പരിഹസിച്ച് ഇറാൻ; വീഡിയോ


ടെഹ്‌റാൻ: പൈലറ്റിനെ രക്ഷിക്കാനായി അമേരിക്ക നടത്തിയ രക്ഷാദൗത്യത്തെ പരിഹസിച്ച് ഇറാൻ. ആനിമേഷൻ വീഡിയോയിലൂടെയാണ് അമേരിക്കയുടെ സൈനികദൗത്യത്തിനെതിരേ ഇറാന്റെ പരിഹാസം.ഇരുട്ടിന്റെ മറവിലെ യുറേനിയം കൊള്ള എന്ന പേരിൽ പേർഷ്യബോയ് സ്റ്റുഡിയോസ് ആണ് അമേരിക്കയെ പരിഹസിച്ചുള്ള ലെഗോ ശൈലിയിലുള്ള സംഗീത വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയുടെ രക്ഷാദൗത്യം സമ്പൂർണ പരാജയമായെന്നാണ് ഈ വീഡിയോയിൽ അവകാശപ്പെടുന്നത്. 600 മില്യൺ ഡോളർ അമേരിക്ക പാഴാക്കിയെന്നും വീഡിയോയിൽ പറയുന്നു. പൈലറ്റിനെ രക്ഷിക്കാനെന്ന വ്യാജേന ഇരുട്ടിന്റെ മറവിൽ അമേരിക്ക നടത്തിയത് യുറേനിയം കൊള്ളയടിക്കാനുള്ള ശ്രമമായിരുന്നുവെന്നും വീഡിയോയിൽ ആരോപിക്കുന്നുണ്ട്. അതിക്രമിച്ചുകയറിയ അമേരിക്കൻ കമാൻഡോകളെയും ഹെലികോപ്റ്ററുകളെയും വിമാനങ്ങളെയും ഇറാൻ സൈന്യം തുരത്തിയെന്നും വീഡിയോയിൽ അവകാശപ്പെടുന്നു.  


Source link

Back to top button