test del 5 copy of del 3
വൈക്കത്ത് സിപിഐ ഓഫിസിന് മുന്നില് കർഷകൻ ജീവനൊടുക്കി; നേതാക്കൾക്കെതിരെ വിഡിയോ

കോട്ടയം ∙ വൈക്കം തലയാഴം സിപിഐ ഓഫിസിന് മുന്നിലെ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസിൽ കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിക്കാശ്ശേരി ചെല്ലപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കർഷകനായ ചെല്ലപ്പൻ സിപിഐയെയും പ്രാദേശിക നേതാക്കളെയും വിമർശിച്ച് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവെച്ചിരുന്നു.സംഭവത്തെത്തുടർന്ന് സ്ഥലത്ത് ബിജെപി, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ജൈവ കർഷകനായ ചെല്ലപ്പൻ പക്ഷാഘാതം പിടിപെട്ട് വീൽചെയറിൽ ഇരുന്നാണ് കൃഷി കാര്യങ്ങൾ നോക്കിയിരുന്നത്. 1996 മുതലുള്ള രാഷ്ട്രീയ പകപോക്കലുകളെക്കുറിച്ചും നേതാക്കളുടെ കമ്മീഷൻ ഇടപാടുകളെക്കുറിച്ചും വിഡിയോയിൽ പരാമർശിക്കുന്നുണ്ട്.
Source link


