LATEST

‘ഡാഷ് മോനെ രേവന്താ.. മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ


കണ്ണൂർ: വാർത്താസമ്മേളനത്തിൽ വിവാദ പരാമർശം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയായിരുന്നു പരാമർശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ രേവന്ത് റെഡ്ഡി ‘പോ മോനെ വിജയ’ എന്ന് പറഞ്ഞതിനെക്കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ അതിനുള്ള മറുപടി വരുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഡാഷ് മോനെ രേവന്താ.. എന്നും പരാമർശം നടത്തി. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു പരാമ‌ർശം. കൂടാതെ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ‌ർത്തു. വാർത്താസമ്മേളനത്തിൽ അടുത്തിടെ കേരളത്തിൽ അരങ്ങേറിയ മിക്ക വിഷയങ്ങളിലും മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തും.
‘സിപിഎം – ബിജെപി ഡീൽ ആരോപണം കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് കാണിക്കുന്നത്. ബിജെപിക്ക് ആളുകളെ സപ്ലെെ ചെയ്യുന്ന വിഭാഗമായി കോൺഗ്രസ് മാറി. കോൺഗ്രസിലെ മുതിർന്ന നേതാക്കളുടെ മക്കൾ ഇപ്പോൾ എവിടെയാണ്? 2016ൽ നേമത്ത് ഒ രാജാഗോപാലിനെ ജയിപ്പിച്ചതും കോൺഗ്രസാണ്. ഇത്തരം ഡീൽ സിപിഎമ്മിന് അണിയാൻ പറ്റിയ കുപ്പായമല്ല. അത് നിങ്ങൾ സ്വയം അണിയുക.


Source link

Back to top button