LATEST

ഗ്രമ്മ മുത്തശ്ശിയുടെ ഓർമ്മയിൽ സാൻഡിയാഗോ

ലോസ് ആഞ്ചലസ്: ഭീമൻ ഗാലപ്പഗോസ് ആമയായ ‘ഗ്രമ്മ”യുടെ വേർപാടിൽ വേദനയോടെ യു.എസിലെ സാൻഡിയാഗോ മൃഗശാല. ഇവിടുത്തെ ഏറ്റവും പ്രായമേറിയ ജീവിയാണ് ഗ്രമ്മ. ഗാലപ്പഗോസിൽ ദ്വീപിൽ ജനിച്ച ഗ്രമ്മയ്ക്ക് ഏകദേശം 141 വയസുണ്ടായിരുന്നു. ഈ മാസം 20നായിരുന്നു ഗ്രമ്മ വിടപറഞ്ഞത്. 1928ലോ 1931ലോ ബ്രോൺക്സ് മൃഗശാലയിൽ നിന്നാണ് ഗ്രമ്മയെ സാൻഡിയാഗോയിൽ എത്തിച്ചത്. ഗ്രമ്മയുടെ വരവ് സംബന്ധിച്ച കൃത്യമായ രേഖകൾ ലഭ്യമല്ല. 20 യു.എസ് പ്രസിഡന്റുമാർക്കും രണ്ട് ലോക മഹായുദ്ധങ്ങൾക്കും സാക്ഷിയായ ഗ്രമ്മ മൃഗശാലയിൽ എത്തുന്നവരുടെ പ്രിയങ്കരിയായിരുന്നു. മൃഗശാലയിലെ രാജ്ഞിയെന്നാണ് അറിയപ്പെട്ടിരുന്നത്. പ്രായാധിക്യം മൂലമുള്ള അസ്ഥി സംബന്ധമായ രോഗം ഗ്രമ്മയെ അലട്ടിയിരുന്നു. ആരോഗ്യനില മോശമായതോടെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button