test del 2

ട്രംപിന്റെ സമയപരിധിതീരാൻ മണിക്കൂറുകൾ; ചർച്ചയിൽ പുരോഗതിയുണ്ടായാൽ ആക്രമണം വൈകിപ്പിച്ചേക്കുമെന്ന് യുഎസ്


വാഷിങ്ടൺ: ഇറാനിലെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ളവ ലക്ഷ്യമിട്ട് നടത്തിയേക്കുമെന്ന് പറഞ്ഞ സൈനിക ആക്രമണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താത്കാലികമായി മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ട്. ട്രംപ് പറഞ്ഞ സമയപരിധി അവസാനിക്കാനിരിക്കേ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ചർച്ചകളിൽ പുരോഗതിയുണ്ടായാൽ അത്തരമൊരു തീരുമാനം ഉണ്ടായേക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള സിവിൽ കേന്ദ്രങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും യുഎസിന്റെ ഉപാധികൾ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. സമാധാന ചർച്ചകൾ വിജയിച്ചില്ലെങ്കിൽ വലിയ തോതിലുള്ള ആക്രമണം ഉടൻ ഉണ്ടായേക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.ചൊവ്വാഴ്ച രാത്രി എട്ടു മണിവരെയാണ് ഉപാധികൾ അംഗീകരിക്കാൻ ഇറാന് ട്രംപ് അനുവദിച്ചിരിക്കുന്ന സമയം. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. നയതന്ത്ര ചർച്ചകൾ വിജയിച്ചാൽ മാത്രമേ ഈ സമയപരിധിയിൽ മാറ്റം വരുത്താൻ ട്രംപ് തയ്യാറാവുകയുള്ളൂ എന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക ട്രംപ് ആയിരിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.ഇറാന്റെ ഊർജ്ജമേഖലയെ ലക്ഷ്യമിട്ടുള്ള വിപുലമായ ആക്രമണ പദ്ധതികൾ അമേരിക്കയും ഇസ്രയേലും ചേർന്ന് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ ‘ഇൻഫ്രാസ്ട്രക്ചർ ഡേ’ എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഉൾപ്പെടെയുള്ള എല്ലാ പ്രധാന സൗകര്യങ്ങളും നശിപ്പിക്കപ്പെടുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.


Source link

Back to top button