LATEST
ഇമ്രാന്റെ സഹോദരി കോടതിയിൽ

ഇസ്ലാമാബാദ്: റാവൽപിണ്ടിയിലെ അഡിയാല ജയിൽ അധികൃതർക്കെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ (73) സഹോദരി അലീമ ഖാൻ. ജയിലിൽ കഴിയുന്ന ഇമ്രാനെ കാണാൻ കുടുംബത്തെയോ പാർട്ടി അംഗങ്ങളെയോ അനുവദിക്കുന്നില്ലെന്ന് കാട്ടിയാണ് അലീമ ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിച്ചത്. ആഴ്ചയിൽ രണ്ടുതവണ ഇമ്രാനെ കാണാൻ കുടുംബാംഗങ്ങളെ അനുവദിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്നും നവംബർ 4 മുതൽ ഇമ്രാനെ കണ്ടിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. പിതാവ് സുരക്ഷിതനാണെന്നതിന് തെളിവ് വേണമെന്ന് ഇമ്രാന്റെ മകൻ കാസിം ഖാനും ആവശ്യപ്പെട്ടു. ഇമ്രാൻ കൊല്ലപ്പെട്ടെന്നും രഹസ്യ കേന്ദ്രത്തിലാണെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും ജയിൽ അധികൃതരും പ്രതിരോധ മന്ത്രിയും കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
Source link



