test del 4 copy of del 3
നായ കുരച്ചുചാടി: മകളുടെ വിവാഹം ക്ഷണിക്കാൻ എത്തിയ ആൾ കിണറ്റിൽ വീണു

ശ്രീകണ്ഠപുരം ∙ മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ ആൾ, നായ കുരച്ചുചാടിയപ്പോൾ പേടിച്ചുമാറുന്നതിനിടെ കിണറ്റിൽവീണു. പയ്യാവൂർ സ്വദേശി കോയാടൻ വീട്ടിൽ രാജനാണ് (56 ) കിണറ്റിൽ വീണത്. പയ്യാവൂർ – വെമ്പുവ റോഡരികിൽ ആൽത്തറയ്ക്കു സമീപത്തെ വീട്ടിൽ രാവിലെ ഒൻപതോടെയാണ് സംഭവം. നായ കുരച്ചു ചാടിയപ്പോൾ പേടിച്ചുമാറുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ലീഡിങ് ഫയർമാൻ കെ.വി.വിജീഷ്, ഡ്രൈവർ ഇ.ജെ.മത്തായി, കെ.രാഹുൽ, ജസ്റ്റിൻ ജയിംസ്, എ.പി.ആഷിഖ്, ബെന്നി സേവ്യർ എന്നിവരും കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർ പ്രദീപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Source link


