test del 4 copy of del 3
വോട്ടെടുപ്പും വിവാഹവും ഒരേ കോംപൗണ്ടിൽ, രണ്ടിടത്തും എത്തേണ്ടത് ഒരു കവാടത്തിലൂടെ; കർശന സുരക്ഷ

തിരുവനന്തപുരം ∙ നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും വിവാഹവും ഒരേ കോംപൗണ്ടിൽ. രണ്ടിനും നാട്ടുകാരടക്കം എത്തേണ്ടതു ഒരു കവാടത്തിലൂടെ ! നെയ്യാറ്റിൻകര തൊഴുക്കൽ എൽഎംഎസ് എൽപി സ്കൂളും ചേർന്നുള്ള സിഎസ്ഐ പള്ളിയുമാണ് വോട്ടെടുപ്പിനും വിവാഹത്തിനും വേദിയാകുന്നത്. ഊരൂട്ടമ്പലം കോട്ടമുകൾ സ്വദേശി രാഹുലും പെരുമ്പഴുതൂർ മാങ്കുളത്തു താഴേപുത്തൻ വീട്ടിൽ പ്രവീണയും തമ്മിലുള്ള വിവാഹത്തിനായി 3 മാസം മുൻപാണ് പള്ളിയിൽ റജിസ്റ്റർ ചെയ്തത്. നെയ്യാറ്റിൻകരയ്ക്കു സമീപത്തെ പുന്നയ്ക്കാടാണു വധുവിന്റെ പള്ളിയെങ്കിലും അവിടെ ഓഡിറ്റോറിയം ഇല്ല. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലെ 3 ബൂത്തുകളാണ് സ്കൂളിലുള്ളത്. ബൂത്ത് പ്രവർത്തിക്കേണ്ട സ്കൂളിനോട് ചേർന്നുള്ള പള്ളിയിൽ വിവാഹച്ചടങ്ങുണ്ടെന്ന് പ്രഥമാധ്യാപിക എൽ.എസ്.അനിതഷീല ഉദ്യോഗസ്ഥരെ അറിയിച്ചു. പള്ളിക്കും സ്കൂളിനും കൂടി ഒരു കവാടം മാത്രമേയുള്ളൂവെന്നും അവർ ബോധ്യപ്പെടുത്തി. തുടർന്നു പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കർശന സുരക്ഷ ഒരുക്കാൻ പൊലീസിനു നിർദേശം നൽകി. വരൻ രാഹുലിന് മണ്ണടിക്കോണം സ്കൂളിലും വധു പ്രവീണയ്ക്കു പെരുമ്പഴുതൂർ സ്കൂളിലുമാണ് വോട്ട്.
Source link


