test del 3
ജിഎസ്ടിയുടെയും പിഎഫിന്റെയും പേരിൽ കമ്പനികളിൽനിന്ന് തട്ടിപ്പ്; മുൻ അക്കൗണ്ടന്റടക്കം മൂന്നുപേർ പിടിയിൽ

ബത്തേരി ∙ സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ. അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി കുപ്പാടി ചെമ്പകപള്ളി വീട്ടിൽ സി.ബി. പ്രവീൺ(26), സുഹൃത്തുക്കളായ വടക്കനാട് പുതുക്കുടിയിൽ വീട്ടിൽ ബേസിൽ വർഗീസ്(26), ബത്തേരി പുന്നശ്ശേരിയിൽ വീട്ടിൽ പി.ആർ. അശ്വിൻ രാജ്(25) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.ജിഎസ്ടി തുകകളിൽ തിരിമറി കാണിച്ചു മാത്രം 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തൽ. 58 ലക്ഷത്തോളം രൂപ ബേസിൽ, വർഗീസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിയെടുത്തത്. എംഡിയുടെ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം പിൻവലിച്ചു. 35 ലക്ഷം രൂപ മാത്രമാണ് ഇയാൾ മടക്കി നൽകിയത്.
Source link


