LATEST

സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് 900 വാഗ്ദാനങ്ങളിൽ 874 എണ്ണവും പാലിച്ചു: മുഖ്യമന്ത്രി


കണ്ണൂർ: എൽ.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 2021ലെ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ച 900 വാഗ്ദാനങ്ങളിൽ 874 എണ്ണവും പൂർത്തിയാക്കി. 97ശതമാനം. ജനങ്ങൾക്കു മുന്നിൽ കണക്കുകൾ അവതരിപ്പിക്കുകയെന്നത് ജനാധിപത്യത്തോടുള്ള ബഹുമാനം കൂടിയാണെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുലക്ഷം വീടുകളിലൂടെ 20 ലക്ഷം ആളുകൾക്ക് കൂരയൊരുക്കി. മത്സ്യത്തൊഴിലാളികൾക്കായി ആവിഷ്‌കരിച്ച പുനർഗേഹം പദ്ധതിവഴി 2,782 വ്യക്തിഗത ഭവനങ്ങളും 738 ഫ്ളാറ്റുകളും കൈമാറി. 3,952 കുടുംബങ്ങൾക്ക് ഭൂമി രജിസ്‌ട്രേഷനും ഉറപ്പാക്കി. 10വർഷത്തിനിടെ 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകി. ഇടുക്കിയിലെ ദശകങ്ങൾ നീണ്ട ഭൂ തർക്കങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ നിയമഭേദഗതിയും ചട്ടങ്ങളും കൊണ്ടുവന്നു.


Source link

Back to top button