test del 3

ഇതാ ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ; അപ്പോളോയുടെ റെക്കോർഡ് തിരുത്തി ആർട്ടിമിസ് 2


∙ ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ച് ആർട്ടിമിസ് 2 ദൗത്യ സംഘം. ഭൂമിയിൽനിന്ന് 2,52,757 മൈൽ പിന്നിട്ടതോടെയാണ് ആർട്ടിമിസ് 2 യാത്രക്കാർ ചരിത്രം കുറിച്ചത്. 2,48,655 മൈൽ (ഏകദേശം 4,00,171 കി.മീ) പിന്നിട്ട് 1970ൽ അപ്പോളോ 13 സഞ്ചരിച്ചതിന്റെ റെക്കോഡാണ് ആർട്ടിമിസ് 2 മറികടന്നത്. അപ്പോളോ 8 ദൗത്യത്തിൽ ചിത്രീകരിച്ച എർത്ത്റൈസ് എന്ന ചിത്രം ആധുനിക ക്യാമറകൾ ഉപയോഗിച്ച് വീണ്ടും പകർത്താനും ലക്ഷ്യമിടുന്നു. 6 മണിക്കൂർ വരെ നീളുന്നതാകും ഈ ഘട്ടം. ഇതിനിടെ 40 മിനിറ്റോളം ഭൂമിയിൽ നിന്നു പേടകത്തിലേക്കും തിരിച്ചുമുള്ള ആശയവിനിമയം അസാധ്യമാകും.ലൂണാർ ഫ്ലൈബൈയ്ക്ക് ശേഷം ദൗത്യസംഘം ഭൂമിയിലേക്കു മടക്ക യാത്ര തുടങ്ങും. ഇതിനായി പേടകത്തിന്റെ ദിശ ക്രമീകരിക്കും. തിരികെയുള്ള യാത്രയ്ക്കു ശേഷം ഏപ്രിൽ 10ന് രാത്രി ഒൻപതോടെ പേടകം പസിഫിക് സമുദ്രത്തിൽ പതിക്കും. തുടർന്ന് യുഎസ് നേവിയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും പേടകത്തെയും യാത്രികരെയും വീണ്ടെടുക്കും.


Source link

Back to top button