test del 4 copy of del 3
‘സുജാത നായന്മാരുടെ വീട്ടിലേ പോകൂ, ജാതി അറിയിക്കാന്‍ മുല്ലപ്പൂ വയ്ക്കും’: ജി.സുധാകരൻ

ആലപ്പുഴ∙ സിപിഎം നേതാവ് സി.എസ്.സുജാതയ്ക്കെതിരെ ജാതി അധിക്ഷേപം നടത്തി സിപിഎം മുൻ നേതാവ് ജി.സുധാകരന്. നായര്‍ സമുദായത്തില്‍പ്പെട്ടവരുടെ വീട്ടിൽ മാത്രമേ സുജാത പോകൂ എന്നും, നായരെന്ന് അറിയിക്കാന്‍ തുളസിപ്പൂവും മുല്ലപ്പൂവും വയ്ക്കുമെന്നും സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിൽ നായരുടെ വോട്ടൊന്നും സിപിഎമ്മിനു കിട്ടില്ലെന്ന പരാമര്‍ശവും സുധാകരന് നടത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നായരെയും ധീവരനെയും തമ്മില്‍ തെറ്റിക്കുകയാണെന്നും സുധാകരന് പറഞ്ഞു. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുധാകരന് യുഡിഎഫ് പിന്തുണയോടെയാണ് മല്‍സരിക്കുന്നത്.പത്തുവോട്ടിനായി കള്ളം പറയാന്‍ ജി.സുധാകരനു നാണമില്ലേയെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്.നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഭുവനേശ്വരൻ കൊല്ലപ്പെടുന്ന സമയത്ത് എസ്എഫ്ഐ നേതാവ് ജി.സുധാകരനായിരുന്നു. സുധാകരനാണോ കൊല്ലാന്‍ കൂട്ടുനിന്നതെന്നും നാസര്‍ ചോദിച്ചു. അമ്പലപ്പുഴയില്‍ ബിജെപിയുടെ വോട്ട് കിട്ടുമെന്ന് ജി.സുധാകരൻ പറഞ്ഞത് ഡീലിന്റെ ഭാഗമാണെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി എച്ച്.സലാം ആരോപിച്ചു.
Source link


