LATEST

കർണാടകയിൽ കോൺഗ്രസ് നൽകിയ അഞ്ച് ഗ്യാരണ്ടികൾ കേരളത്തിലും ആവർത്തിക്കും: ഡികെ ശിവകുമാർ


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയായ കണ്ണൂരിൽ പോലും കേരളത്തിന്റെ വികസനമെത്തിക്കാൻ കഴിയാത്ത പിണറായി സർക്കാർ കേരളത്തിൽ ഒരു വികസനവും കൊണ്ടുവന്നില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. സംസ്ഥാനത്ത് തൊഴിലില്ലായ്മ ഏറ്റവും ഉയർന്ന നിലയിലാണ്. കേരളത്തിലെ യുവാക്കൾ മിടുക്കാരാണെന്ന് രാജ്യം അംഗീകരിച്ചതാണ്. എന്നാൽ അവർക്ക് അവരുടെ നൈപുണ്യത്തിന് അനുസൃതമായി തൊഴിൽ നൽകാനുള്ള സാഹചര്യം ഇവിടെയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിൽ അവസരങ്ങൾക്ക് സൃഷ്ടിക്കാൻ കേരളത്തിലേക്ക് നിക്ഷേപങ്ങൾ എത്തുകയും പുതിയ വ്യവസായങ്ങൾ ആരംഭിക്കുകയും വേണം. എന്നാൽ നിക്ഷേപങ്ങൾ എത്തിക്കാൻ കേരളത്തിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ശ്രമിച്ചിട്ടില്ല. നിക്ഷേപകരെ ആകർഷിക്കുന്ന ഒരു നയം പോലും കേരളത്തിനില്ല. കേരളത്തിലേക്ക് നിക്ഷേപം എത്തണമെങ്കിൽ കമ്മ്യൂണിസ്റ്റ് ചിന്തഗതി മാറണം. നിക്ഷേപകർക്ക് ഇവിടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സർക്കാരിന് സാധിക്കണം. എന്നാൽ ഇതൊന്നും ഇവിടെ നടക്കുന്നില്ലെന്നു ഡി.കെ ശിവകുമാർ കുറ്റപ്പെടുത്തി.


Source link

Back to top button