test del 3

ട്വന്റി20 യിൽ പൊട്ടിത്തെറി; സാബു എം.ജേക്കബ് ഭീഷണിപ്പെടുത്തി,പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവച്ചു


കൊച്ചി∙ ട്വന്റി20 എൻഡിഎ മുന്നണിയിൽ അംഗമായതിൽ പ്രതിഷേധിച്ച് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവച്ചു. ട്വന്റി20യുടെ പ്രാഥമികാംഗത്വവും രാജിവച്ചതായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൂജ ജോമോൻ വ്യക്തമാക്കി. ട്വന്റി20 കൺവീനർ സാബു എം.ജേക്കബ് തന്നെ ഭീഷണിപ്പെടുത്തിയെന്നും പൂജ ആരോപിച്ചു.പൂതൃക്ക പഞ്ചായത്തിൽ ഇത്തവണ നറുക്കെടുപ്പിലൂടെ ട്വന്റി 20യാണ് അധികാരത്തിൽ വന്നത്. കോൺഗ്രസ് – 7, ട്വന്റി 20 –7, ഇടത് – 2 എന്നിങ്ങനെയായിരുന്നു പൂതൃക്കയിലെ കക്ഷിനില. ഇതിൽ എട്ടാം വാർഡിൽനിന്നായിരുന്നു പൂജ വിജയിച്ചത്.


Source link

Back to top button