test del 4 copy of del 3
വീരപ്പൻ വേട്ടയ്ക്ക് ദൗത്യ സേന രൂപീകരിച്ച ധരം സിങ്ങിന്റെ മകൻ അജയ് സിങ് റാന്നിയിൽ മധുവിന്റെ പ്രചാരണത്തിന്

കർണാടക മുൻ മുഖ്യമന്ത്രി ധരം സിങ്ങിന്റെ മകൻ ഡോ. അജയ് സിങ് റാന്നിയിൽ പഴംകുളം മധുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നപ്പോൾ മനോരമ ഫോട്ടോ ഗ്രാഫർ റസൽ ഷാഹുൽ തയാറാക്കിയ കുറിപ്പ്… കർണാടക∙ ഗുൽബർഗ കാലമേറെ കഴിഞ്ഞ് കൽബുർഗായായി. ദർഗകളുടെ നാടായ ഗുൽബർഗയിൽ രണ്ടാംവട്ടം എത്തിയത് കർണാടക നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് വിശേഷങ്ങൾ തേടി. വർഷം 2006, കോൺഗ്രസിലെ കരുത്തരായ മുഖ്യമന്ത്രി ധരം സിങ്ങും കർണാടക പിസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും നിയമ സഭയിലേക്ക് ജനവിധി തേടുന്ന ഹൈദരാബാദ് കർണാടക ഭാഗം. ധരം സിങ്ങന്റെ മണ്ഡലം ജവർഗി – തുടർച്ചയായി 7 തവണ ജവർഗിയെ അദ്ദേഹം പ്രതിനിധീകരിച്ചു. ഖർഗെ തുടർച്ചയായി ഗുർമിട്കൽ മണ്ഡലത്തെ 9 തവണ 1972 മുതൽ 2008 വരെ പ്രതിനിധീകരിച്ചു. 2010ൽ യാദ്ഗിർ ജില്ല രൂപീകരിച്ചതോടെ ഗുർമിട്കൽ മണ്ഡലം യാദ്ഗിറിലായി.കർണാടക ആഭ്യന്തര മന്ത്രിയായിരുന്ന ധരം സിങ്ങിന്റെ നിർദേശ പ്രകാരമാണ് വീരപ്പൻ വേട്ടയ്ക്കായി ദൗത്യ സേന രൂപീകരിച്ചത്. ലോക്സഭയിലേക്ക് ധരം സിങ് 1980ൽ കന്നി അങ്കത്തിൽ ജയിച്ചെങ്കിലും ഇന്ദിരാ ഗാന്ധിയുടെ നിർദേശത്തെ തുടർന്ന് രാജിവച്ചു. ഡൽഹിയിൽ എ.ബി.വാജ്പേയ്യോടു തോറ്റ സി.എം.സ്റ്റീഫനെ പാർലമെന്റിലെത്തിക്കാൻ ഇന്ദിര കണ്ട സുരക്ഷിത മണ്ഡലമായിരുന്നു 55,422 വോട്ടിന് ധരം സിങ് വിജയിച്ച ഗുൽബർഗ. കർണാടകയിൽ നിന്നുള്ള ജാഫർ ഷെറീഫ്, ജനാർദൻ പൂജാരി, ഓസ്കാർ ഫെർണാണ്ടസ് എന്നിവർ പിന്നീട് കേന്ദ്രമന്ത്രിമാരായപ്പോഴും സംസ്ഥാന രാഷ്ട്രീയത്തിലെ അതികായനായി ധരം സിംങ് തുർന്നതും ചരിത്രം. മുഖ്യമന്ത്രി സ്ഥാനം വഴുതി പോയെങ്കിലും ഖർഗെ പിന്നീട് എഐസിസി അധ്യക്ഷനായി.
Source link


