LATEST

ഇനിയും  ട്രെക്കിംഗ്  തുടരുമെന്ന് ശരണ്യ, മകളുടെ  ഇഷ്ടം  തടയില്ലെന്ന് മാതാപിതാക്കൾ; യുവതി വീട്ടിലെത്തി


കോഴിക്കോട്: ട്രെക്കിംഗിനിടെ തടിയൻഡമോൾ മലനിരകളിൽ വഴിതെറ്റി കൊടുംകാട്ടിൽ നാലുദിവസം കുടുങ്ങിയ ശരണ്യ വീട്ടിലെത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് നാദാപുരത്തെ വീട്ടിലെത്തിയത്. ഇനിയും ട്രെക്കിംഗ് തുടരുമെന്നായിരുന്നു വീട്ടിലെത്തിയ ശരണ്യയുടെ പ്രതികരണം. മകളുടെ ഇഷ്ടം തടയില്ലെന്ന് മാതാപിതാക്കളും പറഞ്ഞു. ഏപ്രിൽ രണ്ടിനാണ് കർണാടക കുടകിലെ വനത്തിൽ ട്രെക്കിംഗിനിടെ ശരണ്യയെ കാണാതാകുന്നത്. കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ ശരണ്യ ഏപ്രിൽ ഒന്നിന് ഒറ്റയ്ക്കാണ് കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാൻ എത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപ്പാടി ഗ്രാമത്തിലെ ഹോംസ്റ്റേയിൽ മുറിയെടുത്തു. ഏപ്രിൽ രണ്ടിന് രാവിലെ 8.15ന് ബംഗളൂരുവിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള ഒൻപതു പേരടങ്ങിയ സംഘത്തോടൊപ്പം ട്രെക്കിംഗ് ആരംഭിച്ചു. മടക്കയാത്രയിൽ നായ്‌ക്കൊപ്പം കളിച്ചുകൊണ്ട് ശരണ്യ താഴേക്ക് ഇറങ്ങിയപ്പോൾ, സംഘത്തിലുള്ളവർ തൊട്ടുമുകളിലായിരുന്നു. അവരുടെ അടുത്തെത്താൻ ഇടതുഭാഗത്തുകൂടി ചുറ്റിവന്നെങ്കിലും ആരെയും കണ്ടില്ല.


Source link

Back to top button