test del 4 copy of del 3

‘യുഎസ് വിമാനവും ഹെലികോപ്റ്ററുകളും വെടിവച്ചിട്ടു, രക്ഷാദൗത്യം പരാജയം’; 5 പേരെ വധിച്ചെന്ന് ഇറാൻ


ടെഹ്റാൻ ∙ തകർന്നു വീണ തങ്ങളുടെ യുദ്ധവിമാനത്തിലെ ജീവനക്കാരനെ രക്ഷിക്കാനായി യുഎസ് നടത്തിയ സൈനിക നീക്കത്തിനിടെ, ഒരു വിമാനവും ഹെലികോപ്റ്ററും ഉൾപ്പെടെ തകർത്തതായും കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായും ഇറാൻ. രാജ്യത്തിന്റെ സംയുക്ത സായുധ സേനാ കമാൻഡ് ആയ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവിനെ ഉദ്ധരിച്ചാണ് ഇറാനിയൻ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.അതേ സമയം, ഇറാൻ വെടിവെച്ചിട്ട എഫ് 15–ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ അതിസാഹസികമായ നീക്കത്തിലൂടെ രക്ഷപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. യുഎസ് ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാദൗത്യങ്ങളിൽ ഒന്നാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. പരുക്കേറ്റ പൈലറ്റ് സുരക്ഷിതനാണെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button