test del 4 copy of del 3

കരൂർ വൈശ്യ ബാങ്കിൽ വിവിധ തസ്തികകളിലായി 1284 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം


കരൂർ വൈശ്യ ബാങ്കിൽ വിവിധ തസ്തികകളിലായി 1284 ഒഴിവുകളിലേക്ക് തൊഴിലവസരം. ധനകാര്യ മേഖലയിൽ ബാങ്കിങ്, ഫിനാൻസ്, സെയിൽസ്, ബിസിനസ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം. തമിഴ്നാട്ടിലെ കരൂർ ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഈ പ്രമുഖ ഷെഡ്യൂൾഡ് ബാങ്കിന് കേരളത്തിലുൾപ്പെടെ ഇന്ത്യയിൽ 900–ൽ പരം ശാഖകളുണ്ട്. വ്യക്തിഗത, കോർപ്പറേറ്റ്, കാർഷിക വായ്പകൾ തുടങ്ങി നിരവധി സേവനങ്ങളും നൽകുന്നു. ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി പറഞ്ഞിട്ടില്ലാത്തതിനാൽ വേഗത്തിൽ തന്നെ അപേക്ഷ ഓൺലൈനായി നൽകുന്നതാണ് ഉചിതം.അപേക്ഷ യോഗ്യത അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത തസ്തികകൾക്ക് അനുസരിച്ച് വ്യത്യസ്തമാണ്. ജോലിയുടെ സ്വഭാവമനുസരിച്ചാണ് ഇത്. ബിരുദം/ ബിരുദാനന്തര ബിരുദം/ എംബിഎ തുടങ്ങിയവയിലൊരു യോഗ്യത ആവശ്യമായതാണ് ഭൂരിപക്ഷം തസ്തികകളും. സെയിൽസ് മാനേജീരിയൽ റോളുകൾ നിർവഹിക്കേണ്ട ജോലികൾക്ക് ബിരുദവും പ്രസക്ത മേഖലയിൽ 8 വർഷത്തെ പരിചയവും ഉണ്ടെങ്കിൽ അപേക്ഷിക്കാം. ബ്രാഞ്ച് സെയിൽസ് ആൻഡ് സർവീസ് എക്സിക്യൂട്ടീവ് തസ്തികയ്ക്ക് 60% മാർക്കിൽ കുറയാത്ത എംബിഎ ഡിഗ്രിയോടൊപ്പം രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ടെറിട്ടറി മാനേജർ ആകാൻ 6 വർഷത്തെ പ്രവൃത്തി പരിചയമുള്ള ബിരുദധാരികൾക്കും അർഹതയുണ്ട്. റിലേഷൻഷിപ്പ് മാനേജർ ജോലിക്ക് ഡിഗ്രിയും രണ്ടു വർഷത്തെ പരിചയവുമുള്ളവർക്ക് അപേക്ഷ നൽകാം. എംബിഎ ബിരുദം അഭികാമ്യം. പ്രായം 21 മുതൽ 27 വയസ്സുവരെ. ടെറിട്ടോറിയൽ മാനേജർ ജോലിക്ക് 38 വയസ്സുവരെ അപേക്ഷിക്കാം.മറ്റ് വിവരങ്ങൾ അപേക്ഷ ഫീസ് ഇല്ല. തൊഴിൽ വിജ്ഞാപനം വിശദമായി വായിച്ച് ശ്രദ്ധാപൂർവം അപേക്ഷയും വിശദാംശങ്ങളും സമർപ്പിക്കുക. അപേക്ഷിക്കുന്നതിനുള്ള പോർട്ടൽ: careers.karurvysya.bank.in. വിവരങ്ങൾക്ക്: www.kvb.bank.in. ഇ മെയിൽ: careers@kvbmail.com. ഫോൺ: 0432/4269000. ഹെൽപ്പ് ലൈൻ: 18602581916.


Source link

Back to top button