test del 4 copy of del 3

ഒളിവുജീവിതത്തിനിടെ വീണ്ടും വിവാഹം, ടാക്സി ഡ്രൈവറായി ‍ജീവിതം; ഭാര്യയെയും രണ്ടു കുട്ടികളെയും വെള്ളക്കെട്ടിൽമുക്കി കൊലപ്പെടുത്തിയ പ്രതി പിടിയിൽ


കൊണ്ടോട്ടി ∙ വെള്ളക്കെട്ടിലേക്ക് സ്കൂൾ തള്ളിയിട്ട് ഭാര്യയെയും 2 കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ചീക്കോട് വാവൂർ സ്വദേശി മുഹമ്മദ് ഷരീഫ് (46) വർഷങ്ങളോളം ഒളിവിൽ താമസിച്ചത് വ്യാജ രേഖകളുടെ സഹായത്തോടെ. വർഷങ്ങളായി മുഹമ്മദ് ഷരീഫിനെക്കുറിച്ച് വിവരമില്ലായിരുന്നെങ്കിലും പൊലീസ് പിറകിലുണ്ടായിരുന്നു.  സൈബർ സെല്ലിന്റെയും സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെ പലതരത്തിലുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ബെംഗളൂരുവിൽ മറ്റൊരാളെ വിവാഹം കഴിച്ച് ടാക്സി ഡ്രൈവറായി കഴിയുന്നുണ്ടെന്ന വിവരം പൊലീസിനു ലഭിക്കുന്നത്. 
 കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാറിന്റെ നിർദേശമനുസരിച്ചാണ് കഴിഞ്ഞ ദിവസം ഡാൻസാഫ് സംഘം ബെംഗളൂരുവിൽ എത്തിയത്. അവിടെ, കൊൽക്കത്ത സ്വദേശിയെ വിവാഹം കഴിച്ചു കഴിയുകയായിരുന്നു. സാബിറയെന്നാണ് ഭാര്യയുടെ പേരു പറഞ്ഞത്. കൊല്ലപ്പെട്ട ഭാര്യയുടെ പേരും സാബിറ എന്നാണ്. മുഹമ്മദ് ഷരീഫ് എന്ന പേര് മുഹമ്മദ് യൂസുഫ് ഷരീഫ് എന്നാക്കിയിരുന്നു. ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ വ്യാജ വിലാസത്തിൽ ഉണ്ടാക്കിയതായും പൊലീസ് കണ്ടെത്തി.നാട്ടിൽനിന്നു മുങ്ങിയ ശേഷം മംഗളൂരു മൈസൂരു, മുംബൈ, ബംഗാൾ, കൊൽക്കത്ത തുടങ്ങി വിവിധയിടങ്ങളിൽ താമസിച്ചതായും കൺസ്ട്രക്‌ഷൻ മേഖലയിലും ഡോർ ടു ഡോർ ഭക്ഷണ വിതരണ മേഖലയിലും മറ്റും ജോലി ചെയ്തതായും പൊലീസ് പറഞ്ഞു. പിന്നീടാണ് ടാക്സി കാർ വാങ്ങിയത്. ബെംഗളുരുവിൽ മുഹമ്മദ് ഷരീഫിന്റെ കൂടെയുണ്ടായിരുന്ന ഭാര്യയുടെ പേരിലാണു കാർ. രാത്രിയിലാണ് ഓടിയിരുന്നത്. പകൽ കാര്യമായി പുറത്തിറങ്ങാറില്ലെന്നും മലയാളികളുമായി കാര്യമായി സമ്പർക്കം പുലർത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഹിന്ദിയിലായിരുന്നു സംസാരം. സാധാരണക്കാരുടെ വേഷത്തിൽ പൊലീസ് എത്തുമ്പോൾ, ഹിന്ദിയിലായിരുന്നു സംസാരിച്ചിരുന്നത്. ഒരു ദിവസത്തോളം മുഹമ്മദ് ഷരീഫിന്റെ നീക്കങ്ങൾ നിരീക്ഷിച്ച്, ഒടുവിൽ താമസ സ്ഥലത്തെത്തി വലയിലാക്കുകയായിരുന്നു.


Source link

Back to top button