test del 4 copy of del 3
രാഹുലിന് തോമസിന്റെ അസാധാരണ സമ്മാനം; സുരക്ഷാ പരിശോധനയ്ക്കു ശേഷം വിഐപി പരിവേഷത്തോടെ 4 കിലോയുള്ള നെയ്മീൻ വേദിയിൽ

കാവുങ്കൽ ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയും മത്സ്യത്തൊഴിലാളിയുമായ എ.ഡി.തോമസിന്റെ സമ്മാനം 4 കിലോഗ്രാം തൂക്കമുള്ള നെയ്മീൻ. അസാധാരണ സമ്മാനം നൽകുന്ന ആ കാഴ്ചയ്ക്കു സദസ്സിന്റെ നീണ്ട കയ്യടി.
സുരക്ഷാ പരിശോധനയ്ക്കു ശേഷം വിഐപി പരിവേഷത്തോടെ വേദിയിലെത്തിച്ച നെയ്മീൻ അമ്പലപ്പുഴ വളഞ്ഞവഴിയിലെ ശ്രീറാം വള്ളത്തിലെ തൊഴിലാളിയായ അനിൽകുമാറാണു രാഹുൽ ഗാന്ധിക്കു കൈമാറിയത്. കൗതുകച്ചിരിയോടെ രാഹുൽ കൈനീട്ടി അതു സ്വീകരിച്ചു.
Source link


