LATEST

വയനാട് പുനരധിവാസം:  കോൺഗ്രസ് പിരിച്ച 5.38 കോടിയും ചെലവിട്ടത് ഭൂമിക്ക്


കണ്ണൂർ: വിവാദങ്ങൾക്കിടെ, വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് സമാഹരിച്ച ഫണ്ടിന്റെ കണക്കുകൾ പുറത്തുവിട്ടു.കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലൂടെ ആകെ 5,38,21,632 രൂപ ലഭിച്ചു. ഇതിൽ യൂത്ത് കോൺഗ്രസ് 1,05,00,000 രൂപ പ്രത്യേകമായി സംഭാവന ചെയ്തു. ഫണ്ട് ശേഖരണത്തിനായുള്ള ആപ്പ് നിർമാണത്തിന് 9,30,000 രൂപ ചെലവായി.
ഭവന നിർമാണത്തിനായി 5 ഏക്കർ 42.5 സെന്റ് ഭൂമി ഏറ്റെടുത്തു. ആദ്യ ഘട്ടത്തിൽ 3 ഏക്കർ 24.5 സെന്റ് ഭൂമി 3,68,36,388 രൂപയ്ക്ക് വാങ്ങി. രണ്ടാംഘട്ടത്തിൽ 2.18 ഏക്കർ ഭൂമി 2,50,30,272 രൂപ നൽകി ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കലിന് മാത്രം ആകെ 6,18,66,660 രൂപ ചെലവായി.പിരിഞ്ഞ തുകയേക്കാൾ ഭൂമി വിലയ്ക്ക് ചെലവ് കൂടിയതിനാൽ കെ.പി.സി.സിയുടെ തനത് ഫണ്ടിൽനിന്ന് 97,51,212 രൂപ അധികം ചെലവിടേണ്ടി വന്നു. ഇതുവരെ 6,27,96,597 രൂപ ചെലവായി. ഫണ്ടിൽ ശേഷിക്കുന്നത് 7,76,247 രൂപ മാത്രമാണ്. വീട് നിർമ്മാണംപാർട്ടി ഫണ്ടിൽനിന്ന്
രജിസ്‌ട്രേഷൻ, സർവേ തുടങ്ങിയ നടപടിക്രമങ്ങൾക്കായി 73,90,985 രൂപ കൂടി ആവശ്യമുണ്ട്. ഈ തുക പാർട്ടി ഫണ്ടിൽ നിന്ന് കണ്ടെത്തും. ഇനി ബാഹ്യ ഫണ്ട്


Source link

Back to top button