ഗിരി ഗോത്രവർഗ്ഗക്കാരുടെ ഉന്നമനം അനിവാര്യം: ഗവർണർ

തിരുവനന്തപുരം: ഗിരി ഗോത്രവർഗ്ഗക്കാരുടെ സമൂല വികസനത്തിലൂടെ മാത്രമേ വികസിത ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാകൂ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.രാജ്യത്തിന്റെ യഥാർത്ഥ വികസനം സാധ്യമാകണമെങ്കിൽ സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം ഉറപ്പാക്കേണ്ടതുണ്ടെന്ന് വഴുതക്കാട് ശ്രീമാൻസ് ക്ളബിൽ നടന്ന ഡീനോട്ടിഫൈഡ് ഗോത്രങ്ങളുടെ സംസ്ഥാനതല യോഗത്തിൽ അദ്ദേഹം പറഞ്ഞു.വിഭജനങ്ങൾ കൂട്ടായ ശക്തിയെ ക്ഷയിപ്പിക്കും. സ്വാതന്ത്ര്യാനന്തര കാലത്തും ഈ വിഭജനങ്ങളെ പൂർണമായും ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല. 256ൽ അധികം ഗോത്രങ്ങൾ പട്ടികജാതി, പട്ടികവർഗ്ഗം, ഒബിസി വിഭാഗങ്ങളിൽ ഒന്നിലും ഉൾപ്പെടാത്തതിനാൽ ദീർഘകാലങ്ങളായി അവകാശങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട് ഈ ജനവിഭാഗങ്ങളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ കൗൺസിൽ വഹിച്ച പങ്ക് ശ്ലാഘനീയമാണ് എന്ന് ഗവർണർ പറഞ്ഞു.സമ്മേളനത്തിൽ ഡീനോട്ടിഫൈഡ് നോമാഡിക് ട്രൈബ്സ് ബോർഡ് മുൻ ചെയർമാൻ ബിക്കു റാംജി ഇദാത്തെ, ഡെവലപ്‌മെന്റ് കൗൺസിൽ ദേശീയ ജനറൽ സെക്രട്ടറി അനിൽ ദേവീദാസ് ഫഹഡ്, സംസ്ഥാന അദ്ധ്യക്ഷ ലതികല എന്നിവർ പങ്കെടുത്തു.
Source link


