test del 2
യുഎസുമായി ചർച്ച: പാകിസ്താനിലേക്ക് പോകാൻ വിസമ്മതിച്ചിട്ടില്ലെന്ന് ഇറാൻ; തുർക്കിയും ഈജിപ്തും രംഗത്ത്

ടെഹ്റാൻ/ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളോട് മുഖംതിരിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. മധ്യസ്ഥ ചർച്ചകൾക്കായി പാകിസ്താനിലേക്ക് പോകാൻ ഇറാൻ സംഘം ഒരിക്കലും വിസമ്മതിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.മധ്യസ്ഥ ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള സംഘം പാകിസ്താനിലേക്ക് വരാൻ തയ്യാറായിരുന്നതായി പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ ആണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഇറാൻ മധ്യസ്ഥ ചർച്ചകളിൽനിന്ന് പിന്മാറിയെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ചർച്ചയുടെ വാതിലുകൾ അടഞ്ഞിട്ടില്ലെന്ന സൂചനയുമായി ഇറാൻ വിദേശകാര്യ മന്ത്രി രംഗത്തെത്തിയത്.”ഇറാന്റെ നിലപാട് യുഎസ് മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയാണ്. പാകിസ്താന്റെ മധ്യസ്ഥശ്രമങ്ങളോട് നന്ദിയുണ്ട്. പാകിസ്താനിലേക്ക് പോകാൻ ഞങ്ങൾ ഒരിക്കലും വിസമ്മതിച്ചിട്ടില്ല. എന്നാൽ, ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട നിയമവിരുദ്ധമായ യുദ്ധത്തിന് ശാശ്വതമായ അന്ത്യംകുറിക്കുന്നതിനുള്ള നിബന്ധനകളാണ് ഞങ്ങൾക്ക് പ്രധാനം”, അബ്ബാസ് അരാഗ്ചി പറഞ്ഞു.ഇറാന്റെ പിന്മാറ്റം പാകിസ്താന്റെ മധ്യസ്ഥശ്രമങ്ങൾക്ക് തിരിച്ചടിയായെന്ന് നേരത്തേ യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തിരുന്നു. എന്നാൽ, യുഎസ്-ഇറാൻ ചർച്ച സാധ്യമാക്കാനുള്ള ശ്രമങ്ങൾ നിലച്ചുവെന്ന റിപ്പോർട്ടുകൾ പാകിസ്താൻ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു പാക് വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം.
Source link


