test del 4 copy of del 3

ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് താണ്ടി ഇന്ത്യൻ കപ്പലുകൾ; സുരക്ഷിതമായി കടന്നത് എട്ട് കപ്പലുകൾ


ന്യൂഡൽഹി ∙ ഇറാന്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്കിലൂടെ ഏറ്റവും അധികം കടന്നുപോയത് ഇന്ത്യൻ കപ്പലുകൾ‌. യുദ്ധം തുടങ്ങിയ ശേഷം കുറഞ്ഞത് എട്ട് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി സഞ്ചരിച്ചു. ഇതിൽ ഏകദേശം 94,000 ടൺ എൽപിജി വഹിച്ചുകൊണ്ട് യുദ്ധമേഖലയിലൂടെ കടന്നുപോയ ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എം എന്നീ കപ്പലുകളും ഉൾപ്പെടുന്നു.കപ്പലുകൾ‌ക്ക് സംരക്ഷണം നൽകാനായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ തയ്യാറായി നിന്നിരുന്നു. ഉപരോധത്തിനിടയിലും ഇന്ത്യൻ കപ്പലുകളെ കടത്തിവിടുന്നതിനായി കേന്ദ്ര സർക്കാർ ഇറാനിയൻ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു.


Source link

Back to top button