test del 4 copy of del 3

‘ഇതൊരു വാക്കല്ല, കരുത്താണ്’! ലോകശക്തികൾക്കൊപ്പം ഇന്ത്യയും; ഇത് ആഴക്കടലിലെ അദൃശ്യ പോരാളി


കരയിൽ നിന്നും ആകാശത്ത് നിന്നും കടലിനടിയിൽ നിന്നും ആണവായുധങ്ങൾ പ്രയോഗിക്കാൻ ശേഷിയുള്ള ‘ന്യൂക്ലിയർ ട്രയാഡ്’ കൈവരിച്ച ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഏപ്രിൽ 3ന് വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ ഐഎൻഎസ് അരിധമൻ കമ്മിഷൻ ചെയ്യപ്പെട്ടതോടെ ഇന്ത്യയുടെ പ്രതിരോധ കവചത്തിന് മൂന്നാമതൊരു ‘അദൃശ്യ പോരാളിയെ’ കൂടി ലഭിച്ചിരിക്കുകയാണ്. ‘ഇതൊരു വാക്കല്ല, കരുത്താണ്’ എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിശേഷിപ്പിച്ച ഈ മുങ്ങിക്കപ്പൽ ഇന്ത്യൻ സമുദ്രമേഖലയിലെ ശക്തിസന്തുലിതാവസ്ഥയിൽ നിർണായക മാറ്റങ്ങൾ വരുത്തും.എസ്എസ്ബിഎൻ വിഭാഗത്തിൽപ്പെട്ടതാണ് അരിധമൻ. ഇതിനു മുൻപുള്ള അരിഹാന്ത് ക്ലാസ് മുങ്ങിക്കപ്പലുകളേക്കാൾ കൂടുതൽ കരുത്തും സാങ്കേതിക തികവും ഇതിനുണ്ട്. ഏകദേശം 7,000 ടൺ ഭാരമുള്ള ഈ മുങ്ങിക്കപ്പൽ നിർമിച്ചിരിക്കുന്നത് ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ്ടി) ആണ്.ആധുനിക ‘കോംപാക്ട് ലൈറ്റ് വാട്ടർ റിയാക്ടർ’ ഉപയോഗിക്കുന്നതിനാൽ ശത്രുക്കളുടെ സോണാറുകൾക്ക് പിടികൊടുക്കാത്ത വിധം നിശബ്ദമായി സഞ്ചരിക്കാൻ ഇതിന് സാധിക്കും. ‘ഉഷസ്’, ‘പഞ്ചേന്ദ്രിയ’ തുടങ്ങി തദ്ദേശീയ സോണാർ സംവിധാനങ്ങളും ഇതിൽ സജ്ജമാണ്.


Source link

Back to top button