test del 2
ഒരു US യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാൻ; A-10 തകർന്നുവീണത് ഹോർമുസിനടുത്ത്, പൈലറ്റിനെ രക്ഷപ്പെടുത്തി

ടെഹ്‌റാൻ: എഫ്-15 ഇ യുദ്ധവിമാനത്തിനു പിന്നാലെ മറ്റൊരു യുഎസ് യുദ്ധവിമാനം കൂടി തകർത്തെന്ന് ഇറാന്റെ അവകാശവാദം. പേർഷ്യൻ ഗൾഫ് മേഖലയിൽ യുഎസ് എയർഫോഴ്‌സ് യുദ്ധവിമാനമായ ഫെയർചൈൽഡ് റിപ്പബ്ലിക് എ-10 തണ്ടർബോൾട്ട് II അഥവാ ‘എ-10 വാർതോഗ്’ എന്ന യുദ്ധവിമാനമാണ് തകർന്നത്. ഹോർമുസ് കടലിടുക്കിന് സമീപമായിരുന്നു അപകടം. ഇതിലെ പൈലറ്റിനെ രക്ഷപ്പെടുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വെള്ളിയാഴ്ച ഒരു എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിൾ യുദ്ധവിമാനവും തങ്ങൾ വെടിവെച്ചിട്ടതായി ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അവകാശപ്പെട്ടിരുന്നു. ആക്രമണത്തെ തുടർന്ന് വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടിയതായാണ് റിപ്പോർട്ടുകൾ. ഈ വിമാനത്തിലെ ഒരു പൈലറ്റുമാരിലൊരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയാണ്. അയാൾ ഇറാന്റെ കസ്റ്റഡിയിലാണെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഹോർമുസ് കടലിടുക്കിന് സമീപം തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം എ-10 വാർതോഗ് വിമാനത്തെ ലക്ഷ്യംവെച്ചതായി ഇറാൻ മാധ്യമങ്ങൾ അവകാശപ്പെട്ടു. എന്നാൽ യുഎസ് ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചിട്ടില്ല.അതേസമയം രക്ഷപ്പെട്ട യുഎസ് പൈലറ്റിനെ പിടികൂടുകയോ കൊല്ലുകയോ ചെയ്യുന്നവർക്ക് ഇറാന്റെ തെക്കുപടിഞ്ഞാറൻ പ്രവിശ്യാ ഗവർണർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെ ജീവനോടെ പിടികൂടാൻ സഹായിക്കണമെന്ന് ഇറാൻ ഭരണകൂടം ചാനലുകൾ വഴി പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.
Source link

