test del 3
എഫ് 35 എങ്ങനെ തകർക്കാമെന്ന് ചൈനീസ് ട്യൂട്ടോറിയൽ, അതേരീതിയിൽ തകർത്ത് ഇറാൻ? പൈലറ്റിനെ പിടികൂടിയാൽ 60,000 ഡോളർ

മധ്യപൂർവേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ, അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ് 35 ഇറാൻ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ രംഗത്തെത്തി. സംഭവത്തിന് പിന്നാലെ പൈലറ്റിനായി ഇറാൻ പ്രഖ്യാപിച്ച വൻ തുകയുടെ പാരിതോഷികവും സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകളും ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.പ്രതിഫലം: പൈലറ്റിനെ ജീവനോടെ പിടികൂടി നൽകുന്നവർക്ക് 10 ബില്യൺ ടോമൻ (ഏകദേശം 60,000 യുഎസ് ഡോളർ) പ്രതിഫലം നൽകുമെന്ന് പ്രാദേശിക ഇറാനിയൻ ടെലിവിഷൻ ചാനലുകൾ അറിയിച്ചു. “ശത്രു പൈലറ്റിനെ” പിടികൂടാൻ സഹായിക്കണമെന്ന് പൗരന്മാരോട് ഔദ്യോഗികമായി ആഹ്വാനം ചെയ്തിട്ടുണ്ട്.ഈ സംഭവത്തിന് മറ്റൊരു കൗതുകകരമായ വശം കൂടിയുണ്ട്. മാർച്ച് 14ന് ചൈനീസ് സോഷ്യൽ മീഡിയയിൽ ഒരു എൻജിനീയർ പങ്കുവെച്ച വീഡിയോ വലിയ രീതിയിൽ വൈറലായിരുന്നു. അമേരിക്കയുടെ F-35 വിമാനങ്ങളെ എങ്ങനെ തകർക്കാം എന്നതിനെക്കുറിച്ചുള്ള ഒരു വിശദീകരണമായിരുന്നു ആ വിഡിയോ. കൃത്യം അഞ്ച് ദിവസത്തിന് ശേഷം, അതായത് മാർച്ച് 19-ന്, ഇത്തരമൊരു വിമാനം തകർത്തതായി ഇറാൻ അവകാശപ്പെട്ടു.
Source link


