test del 3

‘അവരെ കണ്ടാൽ വെടിവയ്ക്കൂ…’; യുഎസ് പൈലറ്റുമാരെ പിടികൂടുന്നവർക്ക് ഇറാനിൽ വൻ പ്രതിഫലം


ടെഹ്റാൻ∙ ഇറാനിൽ തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റുമാരെ കണ്ടെത്തിയാൽ വെടിവയ്ക്കാൻ നിർദേശിച്ച് ഇറാനിയൻ സ്റ്റേറ്റ് ടിവി. സ്ക്രോളിലൂടെയാണ് ഈ സന്ദേശം ജനങ്ങളിലേക്ക് കൈമാറിയത്. തകർന്നു വീണ വിമാനത്തിലെ പൈലറ്റിനെ കണ്ടെത്താൻ ശ്രമം നടക്കുന്നതായി യുഎസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. യുഎസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.പൈലറ്റുമാരെ കണ്ടെത്തുന്നവർക്ക് വൻ‍ പ്രതിഫലം നൽകുമെന്ന് ഇറാനിയൻ ടെലിവിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കൻ പൈലറ്റുമാരെ പിടികൂടാനുള്ള തിരച്ചിലിൽ പങ്കുചേരാൻ ടെലിവിഷൻ അവതാരകർ ജനങ്ങളോട് ആവശ്യപ്പെട്ടു. പൈലറ്റുമാരെ ഇറാൻ പിടികൂടുകയാണെങ്കിൽ അത് യുദ്ധത്തിൽ വഴിത്തിരിവാകും. സംഘർഷത്തിനിടയിൽ ആദ്യമായാകും അമേരിക്കൻ സൈനികർ ഇറാന്റെ പിടിയിലാകുന്നത്.


Source link

Back to top button