test del 2

യുഎസിന്റെ F-15, F-35 വിമാനങ്ങൾ വെടിവെച്ചിട്ടെന്ന് ഇറാൻ; പുറത്തേക്കു ചാടിയ പൈലറ്റുമാർക്കായി തിരച്ചിൽ


ടെഹ്‌റാൻ: ഇറാന് മുകളിൽവെച്ച് അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടന്നെ അവകാശവാദവുമായി ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി). ഒരു എഫ്-15 ഇ യുദ്ധവിമാനവും ഒരു എഫ്-35 യുദ്ധവിമാനവുമാണ് വെടിവെച്ചിട്ടതെന്ന് ഇറാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ആക്രമണത്തെ തുടർന്ന് വിമാനം തകരുന്നതിനു മുമ്പ് പൈലറ്റുമാർ പുറത്തേക്ക് ചാടിയതായാണ് റിപ്പോർട്ടുകൾ. വിമാനത്തിൽനിന്ന് പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായും ഇത്തരത്തിൽ രക്ഷപ്പെട്ട യുഎസ് പൈലറ്റുമാർക്കായി ഇറാൻ സൈന്യവും ജനങ്ങളും തിരച്ചിൽ നടത്തിവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.പൈലറ്റിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഇറാൻ ഭരണകൂടം പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പൈലറ്റിനെ ജീവനോടെ പിടികൂടി പോലീസിന് കൈമാറുന്നവർക്ക് വിലപ്പെട്ട സമ്മാനം നൽകുമെന്ന് പ്രാദേശിക ടിവി ചാനലുകൾ വഴി ഇറാൻ അറിയിപ്പ് നൽകി. ‘അമേരിക്കക്കാരെ കണ്ടാലുടൻ വെടിവെക്കുക’ എന്ന് ആദ്യം നിർദേശം നൽകിയെങ്കിലും പിന്നീട് ഇത് തിരുത്തി പൈലറ്റിനെ ജീവനോടെ പിടികൂടാൻ ആവശ്യപ്പെടുകയായിരുന്നു.ടെഹ്റാനിൽനിന്ന് ഏകദേശം 500 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മാറിയുള്ള കോഹ്ലിലുയെ ആൻഡ് ബോയർ-അഹമ്മദ് പ്രവിശ്യയിൽ വെച്ചാണ് എഫ്-15 ഇ യുദ്ധവിമാനം തകർക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഈ വിമാനത്തിൽനിന്ന് രക്ഷപ്പെട്ട പൈലറ്റ് ഇറാൻ സൈന്യത്തിന്റെ പിടിയിലായെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.


Source link

Back to top button