LATEST

‘വോട്ടർമാർ പ്രബുദ്ധരാണ്, പണത്തിനുമേലെ ബേപ്പൂർ പറക്കും: വികസനത്തിന്റെ കാര്യത്തിൽ ജനങ്ങൾ സംതൃപ്തരാണ്’


‘എൽ.ഡി.എഫ് ഭരണകാലത്ത് കേരളത്തിലുണ്ടായ വികസനം ജനം തിരിച്ചറിയുന്നുണ്ട്. അനാവശ്യ വിവാദങ്ങൾക്ക് മറുപടിയില്ല…’ കേരളം ഉറ്റുനോക്കുന്ന ബേപ്പൂർ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തെക്കുറിച്ച് പറയും മുമ്പ് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിന്റെ പ്രതികരണം ഇങ്ങനെ. ബേപ്പൂരിന്റെയും കേരളത്തിന്റെയും രാഷ്ട്രീയം പറയുന്നു റിയാസ്.
?ബേപ്പൂരിൽ ഇത്തവണ എങ്ങനെ
കക്ഷിരാഷ്ട്രീയ ഭേദമെന്യേ ബേപ്പൂരിൽ ജനം എനിക്ക് വോട്ട് ചെയ്യും. വികസനത്തിന്റെ കാര്യത്തിൽ ബേപ്പൂരിലെ ജനങ്ങൾ സംതൃപ്തരാണ്. അടിസ്ഥാന സൗകര്യവികസനത്തിലും പശ്ചാത്തല സൗകര്യവികസനത്തിലുമെല്ലാം ബേപ്പൂർ നന്നായി മുന്നേറിയിട്ടുണ്ട്. 2021ൽ എൽ.ഡി.എഫിന് ലഭിച്ചത് സർവകാല റെക്കോഡ് വോട്ടാണ്. 82000. 2026ൽ 82000ത്തിലധികം വോട്ട് വാങ്ങി എൽ.ഡി.എഫ് ബേപ്പൂരിൽ മികച്ച നിലയിൽ ജയിക്കും.
?കേരളത്തിൽ ഒരു സ്ഥാനാർത്ഥിക്കുമെതിരേ ഇല്ലാത്ത വിധം വ്യക്തിപരമായ അധിക്ഷേപങ്ങളുണ്ടാവുന്നുതിരഞ്ഞെടുപ്പ് എന്നുപറഞ്ഞാൽ സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തിമത്സരമല്ല. വ്യക്തിപരമായ അധിക്ഷേപം നടത്തേണ്ടവർക്ക് നടത്താം. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വ്യക്തി അധിക്ഷേപത്തിന്റെ ഏക ഇര ഞാനല്ല. രാഹുൽ ഗാന്ധിയും പാണക്കാട് തങ്ങളടക്കം യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം ഇദ്ദേഹത്തിന്റെ അധിക്ഷേപങ്ങൾക്കിരയായവരാണ്. അതേരീതിയിൽ മറുപടി പറയാൻ ഞാനില്ല. അനാവശ്യ വിവാദങ്ങളും ബഹളവും ജനത്തിന് താത്പ്പര്യമില്ല.


Source link

Back to top button