test del 3
വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ തുളഞ്ഞു കയറി, ക്രൂരമർദനം; ഓട്ടിസം ബാധിതന്റെ മരണം കൊലപാതകം

കൊടുങ്ങല്ലൂർ ∙ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സ്പെഷൽ സ്കൂളിൽ ഓട്ടിസം ബാധിച്ച യുവാവിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞു. കേസിൽ കെയർടേക്കറെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കഞ്ചേരി കണ്ണമ്പ്ര ചെല്ലിപറമ്പിൽ പ്രഭാകരന്റെ മകൻ ശ്രീനാഥിനെ (35) ആണ് എസ്ബിഐ റോഡിലെ അനുഗ്രഹ സ്പെഷൽ സ്കൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം വെട്ടുതുറ പുതുവേൽ പുത്തൻവീട്ടിൽ മഹേഷാണ് (24) അറസ്റ്റിലായത്.തുടർന്നു പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനു അയയ്ക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ക്രൂരമായ മർദനമാണ് മരണത്തിലേക്ക് നയിച്ചതെന്നു വ്യക്തമായി. സ്ഥാപനത്തിൽ എട്ട് അന്തേവാസികളാണ് ഉണ്ടായിരുന്നത്. പറവൂർ സ്വദേശി ചീണ്ടേൽ ബോബിയും സുഷമയും ചേർന്നാണു സ്പെഷൽ സ്കൂൾ നടത്തിയിരുന്നത്. ബോബിയെ പൊലീസ് ചോദ്യം ചെയ്തു.
Source link


