LATEST

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; നാളെ മുതൽ ട്രെയിനുകൾ വൈകും, ചില സർവീസുകൾ റദ്ദാക്കി, ചിലത് വഴിതിരിച്ച് വിടും

തിരുവനന്തപുരം: ചെങ്ങന്നൂരിനും മാവേലിക്കരയ്‌‌ക്കുമിടയിൽ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതം തടസപ്പെടും. നാളെ രാത്രി 9.05ന് പുറപ്പെടേണ്ട കൊല്ലം – എറണാകുളം മെമു റദ്ദാക്കി. ഭാഗികമായി റദ്ദാക്കിയവ – നാളത്തെ മധുര – ഗുരുവായൂർ എക്‌സ്‌പ്രസ് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 23ന് ഗുരുവായൂർ – മധുര എക്‌സ്‌പ്രസ് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും.

നാളെ നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ് കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് 3.20ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസ് 22ന് കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. 22ന് വൈകിട്ട് 5.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം – ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസ് കോട്ടയത്ത് നിന്ന് രാത്രി 8.05ന് സർവീസ് ആരംഭിക്കും.

തിരുവനന്തപുരം – ചെന്നൈ മെയിൽ, തിരുവനന്തപുരം – ശ്രീഗംഗാനഗർ വീക്ക്‌ലി, തിരുവനന്തപുരം നോർത്ത് – ലോകമാന്യതിലക് വീക്ക്‌ലി, തിരുവനന്തപുരം നോർത്ത് – ബംഗളൂരു ഹംസഫർ, തിരുവനന്തപുരം – മംഗളൂരു മലബാർ, കന്യാകുമാരി – ദിബ്രുഗഡ് വിവേക് എക്‌സ്‌പ്രസ്, തിരുവനന്തപുരം – രാമേശ്വരം അമൃത എക്‌സ്‌പ്രസ്, തിരുവനന്തപുരം നോർത്ത് – നിലമ്പൂർ രാജ്യറാണി, തിരുവനന്തപുരം – മംഗളൂരു എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾ നാളെ ആലപ്പുഴ വഴി തിരിച്ചുവിടും.


23ന് രാവിലെ 4.20ന് പുറപ്പെടുന്ന കൊല്ലം – എറണാകുളം മെമു, 22ന് രാത്രി പുറപ്പെട്ട 23ന് കേരളത്തിൽ എത്തുന്ന തൂത്തുക്കുടി – പാലക്കാട് പാലരുവി എക്‌സ്‌പ്രസ്, 22നുള്ള തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്‌പ്രസ് എന്നിവ 30 മിനിട്ട് വൈകും.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button