test del 4 copy of del 3

മൈക്കിൽ കൂടി എത്ര വീടു വേണമെങ്കിലും നിർമിക്കാം; വയനാട് പുനരധിവാസം: വി.ഡി.സതീശന് ബേബിയുടെ പരിഹാസം


തൃശൂർ ∙ മൈക്കിൽ കൂടി എത്ര വീടു വേണമെങ്കിലും നിർമിക്കാമെന്നും വി.ഡി.സതീശൻ അദ്ദേഹത്തിന്റെ അവതരണമേന്മ കൊണ്ട് വയനാട്ടിൽ കുറെ വീടുകൾ നിർമിച്ചതായും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ പരിഹാസം. പയ്യന്നൂരിൽ സിപിഎം ഓഫിസിൽ വ്യാജ ആധാർ കാർഡ് നിർമിക്കുന്നെന്ന കെ.സി.വേണുഗോപാലിന്റെ ആരോപണത്തെപ്പറ്റി അറിയില്ലെന്നും യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പു കാലത്ത് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതായി കേട്ടിട്ടുണ്ടെന്നും ബേബി പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ് പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു.ദൗർഭാഗ്യവശാൽ രാഹുൽ ഗാന്ധിക്കെതിരെ അത് ഉണ്ടാക്കാനായി. ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ തമ്മിൽ മത്സരിക്കുന്ന സംസ്ഥാനങ്ങളി‌ൽ ബിജെപിക്ക് ഗുണകരമാകാത്ത തരത്തിൽ വേണം മത്സരം എന്നാണ് ദേശീയതലത്തിലെ ധാരണ. പ്രാദേശിക നേതാക്കൾ പറഞ്ഞുകൊടുക്കുന്ന ആരോപണങ്ങൾ അതുപോലെ താൻ പറയേണ്ടതുണ്ടോ എന്ന് കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധിയും ഖർഗെയും ആലോചിക്കണം.


Source link

Back to top button