LATEST

‘മോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി വിജയൻ മോദിയുടെ ബി ടീം’; പ്രിയങ്ക ഗാന്ധി


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാ ഗാന്ധി തിരുവനന്തപുരത്തെത്തി. ചിറയിൻകീഴ് മണ്ഡലത്തിലെ പൊതുയോഗത്തിൽ പ്രിയങ്ക പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാ‌ർ അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘മോദി നയം ഗൾഫിലുള്ള ഇന്ത്യക്കാ‌ർക്ക് സുരക്ഷ നൽകുന്നില്ല. മോദി അമേരിക്കക്കും ഇസ്രയേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കയ്‌ക്ക് തീറെഴുതി. ഭീരുവായ മോദിക്ക് ഇന്ത്യയ്‌ക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യമില്ല. എപ്‌സ്റ്റീൻ ഫയലിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയം. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ മോദിയുടെ ബി ടീം ആണ്. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പരിഗണന ലഭിക്കുന്നത്. ശബരിമല കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത?​


Source link

Back to top button