എഫ്.സി.ആർ.എ ക്രിസ്ത്യാനികൾക്ക് എതിരല്ല:രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: എഫ്.സി.ആർ.എ ക്രിസ്ത്യൻ സമുദായത്തെ ബാധിക്കുന്നതാണെന്ന കോൺഗ്രസ് പ്രചരണം അസംബന്ധമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.എഫ്.സി.ആർ.എ വഴി ഇന്ത്യയിൽ ഒരു സമുദായം മാത്രമല്ല, ഹിന്ദു,ക്രിസ്ത്യൻ,മുസ്ളീം സംഘടനകളെല്ലാം വിദേശത്ത് നിന്ന് സംഭാവനകൾ സ്വീകരിക്കുന്നുണ്ട്.
ഇന്ത്യയിൽ മാത്രമല്ല അമേരിക്ക,യൂറോപ്പ്,സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലെല്ലാം കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദവും തമ്മിൽ ബന്ധമുണ്ട്. എഫ്.സി.ആർ.എ ഭേദഗതി ബിൽ കേന്ദ്രം കൊണ്ടുവരുന്നത് അതിന്റെ മറവിൽ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ തടയാൻ വേണ്ടിയാണ്.ഇക്കാര്യത്തിൽ ക്രൈസ്തവസഭകളുടെ ആശങ്ക ദൂരീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് ജമാ അത്ത് ഇസ്ളാമിയുടെ പിന്തുണയും, സി.പി.എം എസ്.ഡി.പി.ഐയുടെ പിന്തുണയും സ്വീകരിക്കുന്നു. എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കുമെന്ന് വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിരുന്നു.ഇവർ തമ്മിൽ എന്താണ് വ്യത്യാസം. പത്തുകൊല്ലം മുമ്പ് എല്ലാം ശരിയാകും എന്ന് പറഞ്ഞ പാർട്ടി ഇന്ന് ജയിക്കാൻ എസ്.ഡി.പി.ഐയുടെ കാല് പിടിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.
Source link


