‘ഒന്നും മാറിയിട്ടില്ല, ഇന്റേണൽ കമ്മിറ്റി പോലും ശക്തന്മാരുട കയ്യിലാണെന്നതിന്റെ തെളിവാണിത്’; ഡബ്ല്യുസിസി

തിരുവനന്തപുരം: യുവനടിയുടെ ലൈംഗികപീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് റിമാൻഡിലായ സംഭവത്തിൽ പ്രതികരിച്ച് വുമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). സിനിമാ മേഖലയിലെ സാഹചര്യങ്ങളൊന്നും മാറിയിട്ടില്ല എന്നതിന്റെ വേദനിപ്പിക്കുന്ന തിരിച്ചറിവാണ് ഈ പരാതിയെന്നാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും എന്നും സംഘടന ചോദ്യമുയർത്തി. ഓരോ സിനിമാ സെറ്റിലും ഇന്റേണൽ കമ്മിറ്റി വേണമെന്ന ഉത്തരവ് ഡബ്ല്യുസിസി ഹൈക്കോടതിയിൽ നിന്ന് നേടിയെടുത്തതാണ്. എന്നാൽ, ഇതിന്റെ പ്രവർത്തനങ്ങളൊന്നും കൃത്യമായി നടക്കുന്നില്ല. സിനിമാസെറ്റിൽ വച്ച് യുവനടിയെ രഞ്ജിത്ത് ആക്രമിക്കാൻ ശ്രമിച്ചത് അവർ അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ശക്തരുടെ കയ്യിലുള്ള മറ്റൊരു ഉപകരണമായി ഇന്റേണൽ കമ്മിറ്റി മാറുന്ന കാഴ്ചയാണ് ഈ സംഭവത്തിലൂടെ നമ്മൾ കാണുന്നത്.
Source link


