LATEST

ലൈംഗികാതിക്രമക്കേസ്; സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റിൽ നിന്നും രക്ഷപ്പെടുത്താൻ സഹായിച്ചവരിലേക്കും അന്വേഷണം


നടൻ ബോബികുര്യൻ, സഹ സംവിധായിക ശാലിനി എന്നിവരെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. അറസ്റ്റിൽ നിന്നും ര‌‌ഞ്ജിത്തിന് ഒളിവിൽ പോകാൻ ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് എസ്ഐടി സംശയിക്കുന്നത്. രണ്ട് അവധി ദിവസങ്ങൾ വരുന്നതിനാൽ ജാമ്യം കിട്ടുന്ന കാര്യങ്ങളടക്കം പ്രശ്നത്തിലാകുമെന്ന് മനസിലാക്കി അറസ്റ്റിൽ നിന്നും രക്ഷപ്പെടാനാണ് ര‌ഞ്ജിത്ത് ശ്രമിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇതിനായി ബോബിയും ശാലിനിയും സംവിധായകനെ സഹായിച്ചുട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഇതിനെ തുട‌ർന്നാണ് ഇവരെ ചോദ്യം ചെയ്യാനിരിക്കുന്നത്.


Source link

Back to top button