test del 3

മസിനഗുഡി– മായാർ റോഡ്: വന്യമൃഗങ്ങളുമായി സെൽഫിയെടുത്ത് സഞ്ചാരികൾ; കർശന നടപടികളുമായി വനം വകുപ്പ്


ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡി– മായാർ റോഡിൽ വിനോദ സഞ്ചാരികൾ വന്യജീവികളുമായി അടുത്ത് ഇടപെടുന്നതിനെ തുടർന്ന് വനം വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചു. റോഡിൽ സ്ഥിരമായി കാണുന്ന കരടിയുടെ സമീപം വിനോദ സഞ്ചാരികളെത്തി സെൽഫി എടുക്കുന്നതും പതിവായി. വിനോദ സഞ്ചാരികളുമായി സഫാരി പോകുന്ന മസിനഗുഡിയിലെ ജീപ്പ് ഡ്രൈവർമാർക്ക് ഇതു സംബന്ധിച്ച് നിർദേശങ്ങൾ വനം വകുപ്പ് നൽകി. വന്യമൃഗങ്ങളിൽ നിന്നു 50 മീറ്റർ ദൂരത്തിൽ വാഹനങ്ങൾ നിർത്തണം. മൃഗങ്ങളുടെ സമീപം വാഹനങ്ങൾ നിർത്തരുത്. വിനോദ സഞ്ചാരികളുമായി പോകുന്ന സഫാരി വാഹനങ്ങളുടെ ഡ്രൈവർമാർ സഞ്ചാരികളുടെ സുരക്ഷയും ഉറപ്പാക്കണം, തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.


Source link

Back to top button