test del 3

ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്ന് മാറ്റണം; അറിവും കഴിവുമുള്ള യുഡിഎഫ് അധികാരത്തിൽ വരണം: ശശി തരൂർ


റാന്നി ∙ ചുവന്ന കൊടിക്കാരെ ഭരണത്തിൽനിന്നു മാറ്റണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. 10 വർ‌ഷത്തെ ദുർഭരണം കേരളത്തിൽ അവസാനിപ്പിക്കണം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഓണത്തിനു ജീവനക്കാർക്കു ശമ്പളവും പെൻഷനും കൊടുക്കാൻ പണം കാണില്ല. ഇതിനു പരിഹാരം കാണാൻ ബുദ്ധിയും അറിവും കഴിവുമുള്ള യുഡിഎഫ് അധികാരത്തിൽ വരണം. ഭാവിയെക്കുറിച്ചു ചിന്തിക്കുന്നവരാണ് യുഡിഎഫ്. ആരോഗ്യ മേഖല ഇന്ന് ഐസിയുവിലാണ്. വിദ്യാഭ്യാസ മേഖലയിൽ മാറ്റം വേണം. സ്പേസ് ടെക്നോളജിയിൽ മുന്നേറ്റം ഉണ്ടാകണം. യുവാക്കൾ അന്യ രാജ്യങ്ങളിലേക്കു പോകുന്നതു തടയാൻ ഇത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.


Source link

Back to top button