test del 3

യുദ്ധം ‘മതിയാക്കാൻ’ ട്രംപ്; ‘പിൻവാതിലിൽ’ പാക്കിസ്ഥാൻ, അവസാനവാക്ക് മുജ്തബയുടേത്, എണ്ണവില താഴേക്ക്, സ്വർണവും ഓഹരിയും മേലോട്ട്


ഇറാനിൽ ഭരണമാറ്റം സംഭവിച്ചെന്നും ‘വെടിനിർത്താനായി’ പുതിയ ഭരണകൂടത്തിന്റെ പ്രസിഡന്റ് പെസെഷ്കിയാൻ യുഎസിനോട് അഭ്യർഥിച്ചെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുമ്പോഴും വിട്ടുമാറാതെ അനിശ്ചിതത്വം. യുഎസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നാണ് ഇറാൻ പറയുന്നത്. മാത്രമല്ല, യുദ്ധം നിർത്താമെന്ന് ഇറാന്റെ ഭാഗത്തുനിന്ന് അവസാനവാക്ക് പറയേണ്ടത് ആരാണ് എന്ന ചോദ്യവും ഉയരുന്നു. പെസെഷ്കിയാനോ അതോ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയോ?ആവേശക്കുതിപ്പ് തുടരാൻ ഓഹരിയും സ്വർണവും ഇടിഞ്ഞ് എണ്ണവില∙ യുഎസ് ഓഹരി വിപണിയിൽ എസ് ആൻഡ് പി500 സൂചിക 0.72%, നാസ്ഡാക് 1.16%, ഡൗ ജോൺസ് 0.48% എന്നിങ്ങനെ ഉയർന്നു. ഈ ആവേശം ഏഷ്യൻ, ഇന്ത്യൻ വിപണികളിൽ ഇന്നും അലയടിച്ചേക്കും. ∙ ഇന്ത്യയിൽ സെൻസെക്സ് ഇന്നലെ 1186 പോയിന്റ് (+1.65%) ഉയർന്ന് 73,134ലും നിഫ്റ്റി 348 പോയിന്റ് (+1.56%) നേട്ടവുമായി 22,679ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നും നേട്ടം പ്രതീക്ഷിക്കാം. ∙ ആക്രമണങ്ങൾ ഉടൻ അവസാനിക്കുമെന്ന വിലയിരുത്തലുകൾ എണ്ണവിലയെ താഴ്ത്തുന്നത് ഓഹരികൾക്ക് ആവേശമാകുകയാണ്. ബ്രെന്റ് ക്രൂഡ് വില രാവിലെ ബാരലിന് 2.70% താഴ്ന്ന് 101.2 ഡോളറിലെത്തി. യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില 1.14% നഷ്ടവുമായി 98.98 ഡോളറിലും. ∙ രാജ്യാന്തര സ്വർണവില ഔൺസിന് 143.75 ഡോളർ മുന്നേറി 4,792.36 ഡോളറിൽ നിൽക്കുന്നു. കേരളത്തിൽ ഇന്നും വില മുന്നേറുമെന്ന സൂചന ഇതു നൽകുന്നു. അടങ്ങാതെ ഇറാൻ, ഇസ്രയേൽ കപ്പലിനെ ആക്രമിച്ചു


Source link

Back to top button