LATEST
ബി.ഗോപാലകൃഷ്ണന്റെ ഫ്ളക്സ് ബോർഡ് വിവാദത്തിൽ

ചാവക്കാട്: ചാവക്കാട് നഗരത്തിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം എം.എൽ.എമാരുടെ പേരുമായി വിവാദ ഫ്‌ളക്‌സ് ബോർഡ്. ഗുരുവായൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനാണ് 1977 മുതലുള്ള എം.എൽ.എമാരുടെ പേരുമായി ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചത്. നിങ്ങൾ കാണുന്നില്ലേ ഈ അവഗണന, 50 വർഷത്തെ അവഗണന മാറണമെന്ന ക്യാപ്ഷനും ബോർഡിലുണ്ട്.1977ന് മുമ്പ് കോരു കൂലിയാട്ട്, വർക്കി വടക്കൻ, കെ.ജി.കരുണാകര മേനോൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് ഗുരുവായൂർ. ഇവരുടെ പേരൊന്നും ഉൾപ്പെടുത്താതെയുള്ള ബോർഡ് സ്ഥാപിച്ചതിൽ ഇടത്-വലത് മുന്നണികൾ പ്രതിഷേധമുയർത്തി. ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദു എം.എൽ.എ വേണമെന്ന തരത്തിലുള്ള ഗോപാലകൃഷ്ണന്റെ പ്രസ്താവന വിവാദമായിരുന്നു. പൊലീസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തിരുന്നു.
Source link


