test del 3

രമേഷ് പിഷാരടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞ് ബിജെപി; വടകന്തറയിൽ വാക്കേറ്റം, സ്ഥാനാർഥി തിരികെ മടങ്ങി


പാലക്കാട് ∙ പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി പ്രവർത്തകർ തടഞ്ഞു. വടക്കന്തറയിലെ അമ്പത്തിയൊന്നാം വാർഡിൽ പ്രചാരണത്തിനെത്തിയ രമേശ് പിഷാരടിയെ ബിജെപി കൗൺസിലർ സിന്ധുരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. ഇതോടെ ബിജെപി – കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ഒടുവിൽ പ്രചാരണം പൂർത്തിയാക്കാനാവാതെ സ്ഥാനാർഥി മടങ്ങി. അതേ സമയം, പിഷാരടി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിനാലാണ് തടഞ്ഞതെന്ന് എൻഡിഎ സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി വേട്ടക്കാരനൊപ്പമാണെന്നും ശോഭ ആരോപിച്ചു.


Source link

Back to top button