test del 3

പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു; 6 പേർ അറസ്റ്റിൽ


കൊച്ചി ∙ പെരുമ്പാവൂരിൽ മോഷണശ്രമം ആരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു. അസം സ്വദേശിയായ നൂറുൾ ഹുസൈനാണ് (26) ആള്‍ക്കൂട്ടാക്രമണത്തിൽ‍ കൊല്ലപ്പെട്ടത്. സംഭവത്തിൽ പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന അസം സ്വദേശികൾ തന്നെയായ 6 പേർ അറസ്റ്റിലായി. രാവിലെ എട്ടു മണിയോടെ കമ്പനി ഉടമയുടെ മകൻ എത്തിയപ്പോഴാണ് ഇത്തരമൊരു സംഭവം നടന്നത് അറിയുന്നത്. തുടർന്ന് ഒരു ഓട്ടോയിൽ കയറ്റി പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. അസം സ്വദേശികളായ സഹോദരങ്ങൾ അടക്കമുള്ള ആറു പേരാണ് അറസ്റ്റിലായത്. അലാവുദ്ദീൻ, മിനാറുൽ, സക്കീർ ഹുസൈൻ, ഹബീസുദ്ദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് അറസ്റ്റിലായത്. നൂറുൾ ഹുസൈനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഇയാള്‍ക്ക് പ്രത്യേക ജോലിയൊന്നുമില്ല എന്നാണ് അറിവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.


Source link

Back to top button