LATEST

കേരളത്തിൽ വ്യാപകമാകുന്നു: ഹോട്ട്സ്പോട്ടുകളാക്കി റെയിൽവെ, പ്രതികളാകുന്നത് കുട്ടികളും അന്യസംസ്ഥാനക്കാരും


തിരുവനന്തപുരം: ഓടുന്ന ട്രെയിനിന് കല്ലെറിഞ്ഞ് യാത്രക്കാരെ പരിക്കേൽപ്പിക്കുന്നവർക്കെതിരെ റെയിൽവേ നിയമത്തിലെ 152, 154 വകുപ്പുകൾ ചുമത്തും. പത്തുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അക്രമികൾക്കെതിരെ അതിശക്ത നടപടിയെടുക്കാനാണ് റെയിൽവേ തീരുമാനം. തിങ്കളാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്‌പ്രസിൽ ആലുവ യു.സി കോളേജിലെ വിദ്യാർത്ഥിനി ഐശ്വര്യയ്ക്ക് കല്ലേറിൽ ഗുരുതര പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം. കേരളത്തിൽ ട്രെയിനിന് കല്ലേറ് വർദ്ധിക്കുകയാണ്. കുട്ടികളും അന്യസംസ്ഥാനക്കാരും യുവാക്കളുമെല്ലാം പ്രതികളായ നൂറുകണക്കിന് കേസുകളുണ്ട്. കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ 1698കേസുകളാണ് രാജ്യത്തുണ്ടായത്. 665പേർ പിടിയിലായി.


Source link

Back to top button