LATEST
തിരഞ്ഞെടുപ്പിൽ അപരന്മാരെ നിർത്തുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്ന നടപടി; രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികളുടെ സമാനമായ പേരുള്ള അപരന്മാരെ നിർത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാർത്ഥിത്വം. അപരന്മാരെ നിയോഗിക്കുന്നത് തിരഞ്ഞെടുപ്പിനെ ഇല്ലാതാക്കുമെന്നും ഇത്തരം നീക്കം തടയണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു സ്ഥാനാർത്ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരത്തിൽ അപര സ്ഥാനാർത്ഥികളെ നിർത്തുന്നുണ്ടെന്നും ഹൈക്കോടതി വിമർശിച്ചു.
Source link


