യുവനടിയുടെ പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്കയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇതുസംബന്ധിച്ച് ഇരുയൂണിയനുകളിലെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. യുവനടി ഫെഫ്കയ്ക്കോ ഐസിസിക്കോ ഇതുവരെ പരാതി നൽകിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. കാരവാനിൽവച്ച് ലൈംഗികമായി പീഡിപ്പിക്കാൻ രഞ്ജിത്ത് ശ്രമിച്ചുവെന്നാണ് യുവനടി നൽകിയ പരാതി. നിലവിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് നടന്റെ കാറിൽ സഞ്ചരിക്കവെയാണ് പൊലീസ് തടഞ്ഞുനിർത്തി രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ശേഷം തൊടുപുഴ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് അറസ്റ്റ് വിവരം പുറംലോകമറിഞ്ഞത്.
Source link


