test del 3
‘സുരക്ഷിതമായി വനത്തിൽ വിടണം’: വഴിയരികിൽ നിന്നു പിടിച്ച മൂർഖൻ പാമ്പുമായി യുവാവ് വനംവകുപ്പ് ഓഫിസിൽ

പാട്ടവയൽ ∙ വഴിയരികിൽ നിന്നു പിടിച്ച മൂർഖൻ പാമ്പുമായി യുവാവ് വനംവകുപ്പ് ഓഫിസിലെത്തി. ബിതർക്കാട് സ്വദേശി അലിയാണ് സാഹസം കാണിച്ചത്. റോഡിൽ നിന്നും പിടിച്ച ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ ബിതർക്കാടിന് സമീപത്തുള്ള വനം വകുപ്പ് റേഞ്ച് ഓഫിസിലെത്തിച്ചു. പാമ്പിനെ സുരക്ഷിതമായി വനത്തിൽ വിടണമെന്നാവശ്യപ്പെട്ടാണ് ഓഫിസിലെത്തിയത്. അനധികൃതമായി പാമ്പിനെ പിടികൂടിയതിന് ഉദ്യോഗസ്ഥർ അലിയെ താക്കീത് ചെയ്തു. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടയച്ചു. പാമ്പുമായി യുവാവ് നടന്നു വരുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാമ്പ് യുവാവിനെ കടിക്കാൻ പല പ്രാവശ്യം ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
Source link


