LATEST
പാമ്പുകൾ ഇണചേരുന്നത് വളരെ മൃഗീയമായി, വായിൽ രക്തം; കണ്ടുനിൽക്കുന്നവരെ പോലും ഉപദ്രവിക്കും, വീഡിയോ

തിരുവനന്തപുരം ജില്ലയിലെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറകിൽ പുതിയ വീട് പണി നടക്കുന്നുണ്ട്. അവിടെയുള്ള സെപ്റ്റിക് ടാങ്കിന് വേണ്ടി എടുത്ത വലിയ കുഴിയിൽ രണ്ട് പാമ്പുകളെ കണ്ടു എന്ന് പറഞ്ഞാണ് വാവാ സുരേഷിനെ വീട്ടുടമ വിളിച്ചത്. സ്ഥലത്തെത്തിയ വാവാ സുരേഷ് കണ്ടത് രണ്ട് വലിയ മൂർഖൻ പാമ്പുകളെയാണ്. അവ ഇണചേരുകയായിരുന്നു. കുഴിയിൽ ഇറങ്ങി പാമ്പുകളെ പിടികൂടുന്നതിന് പകരം കയർ ഉപയോഗിച്ച് കുരുക്കിട്ട് പിടികൂടാൻ വാവാ സുരേഷ് തീരുമാനിച്ചു.
പെൺ മൂർഖൻ പാമ്പിന്റെ വായിൽ നിന്ന് ചോര വന്ന്കൊണ്ടിരുന്നു. ഇണകളായ മൂർഖൻ പാമ്പുകൾ വാവയെ ഒന്നിച്ച് കൊത്തി. കാണുക ഇണചേരുന്നതിനിടെ വലിയ കുഴിയിൽ വീണ മൂർഖൻ പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
Source link



