test del 3

അയൽവീട്ടിൽ സിസിടിവി വയ്ക്കുന്നതു തടയാൻ ചെന്ന സ്ത്രീ അതേ വീടിന്റെ മുറ്റത്തു മരിച്ചനിലയിൽ; ഒരാൾ കസ്റ്റഡിയിൽ


മണർകാട് ∙ അയൽവീട്ടിൽ സിസിടിവി വയ്ക്കുന്നതു തടയാൻ ചെന്ന സ്ത്രീയെ അതേ വീടിന്റെ മുറ്റത്തു മരിച്ചനിലയിൽ കണ്ടെത്തി. കുന്നുംപുറത്ത് മാളിയേക്കൽ വീട്ടിൽ ശാന്തകുമാരി (65) ആണു മരിച്ചത്. തർക്കത്തിനിടെ തലയ്ക്കേറ്റ അടിയാകാം മരണകാരണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ നട്ടാശേരി സ്വദേശി, നൊങ്ങലിൽ വാടകയ്ക്കു താമസിക്കുന്ന പൂവത്തിൻകിഴക്കേതിൽ എബി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ പരിശോധനകൾക്കു ശേഷമേ കൊലപാതകമാണോയെന്നതിൽ വ്യക്തത വരുത്താനാകൂവെന്നു പൊലീസ് പറഞ്ഞു.


Source link

Back to top button