test del 3
ജെൻസീയുടെ മനസ്സു തൊട്ട് തരൂരിന്റെ റോഡ് ഷോ; സെൽഫിയെടുക്കാനും അഭിവാദ്യം അർപ്പിക്കാനും തിരക്കു കൂട്ടി ചെറുപ്പക്കാർ

കോട്ടയം ∙ സംസ്ഥാനത്തിന്റെ നല്ല ഭാവിക്ക് യുഡിഎഫ് അധികാരത്തിലെത്തണമെന്നു ശശി തരൂർ എംപി. അധികാരത്തിലെത്തണമെന്നു ശശി തരൂർ എംപി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം വിവിധ മണ്ഡലങ്ങളിൽ റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥികളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോട്ടയം), നാട്ടകം സുരേഷ് (ഏറ്റുമാനൂർ), ചാണ്ടി ഉമ്മൻ (പുതുപ്പള്ളി) വിനു ജോബ് (ചങ്ങനാശേരി) എന്നിവരുടെ പ്രചാരണങ്ങളിൽ അദ്ദേഹം പങ്കെടുത്തു.ശാസ്ത്ര – സാങ്കേതിക രംഗത്തെ വളർച്ച, തൊഴിലില്ലായ്മ പരിഹരിക്കൽ, വിദ്യാഭ്യാസ പുരോഗതി തുടങ്ങിയ മേഖലകൾ സ്പർശിച്ചായിരുന്നു മിക്കയിടത്തെയും പ്രസംഗം. എല്ലാ മേഖലയിലും പരാജയപ്പെട്ട സർക്കാരാണ് 10 വർഷം ഭരിച്ചത്. പ്രതീക്ഷകൾ നശിച്ച് വിദേശത്തേക്ക് ചേക്കേറുന്ന യുവാക്കളെ കേരളത്തിൽ നിലനിർത്താൻ യുഡിഎഫിന് കഴിയുമെന്ന് അതിരമ്പുഴയിലെ യോഗത്തിൽ അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ പോലെ പാവങ്ങൾക്ക് ആശ്രയിക്കാവുന്ന നേതാവാണ് മകൻ ചാണ്ടി ഉമ്മനെന്നു തൃക്കോതമംഗലത്തെ യോഗത്തിൽ ശശി തരൂർ.
Source link


